top of page

Chaitram 2017 - A grand success

ചരിത്ര നിയോഗം പോലെയാണ്; 'ചൈത്രം 2017'- മലയാളി അസോസിയേഷന്റെ പത്താം വാർഷീകം, ചൈത്ര മാസത്തിൽ തന്നെ സംഘടിപ്പിക്കപ്പെട്ടത്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ കെട്ടിലും മട്ടിലും നടന്ന കാഴ്ചയുടെ മറ്റൊരു പൂരം. ആഘോഷവേദി തുറക്കുന്നതിനു മുൻപേ പ്രവർത്തന സജ്ജരായി കർമ്മോത്സുകരായി ആത്മാർത്ഥതയുടെ പര്യായമായി നിലയുറപ്പിച്ച പള്ളിയാൻ സഹോദരങ്ങളുടെ -(ജസ്റ്റിൻ & ജെയിൻ) വരവോടെ പൊതുവേദിയിലെ അണിയറ ഒരുക്കങ്ങളുടെ സമാരംഭമായി. അധികം വൈകാതെ സൗജന്യ ദാഹജല വിതരണത്തിനുള്ള ആയിരത്തോളും ബോട്ടിലുകളും, ഡെക്കറേഷൻ സാമഗ്രികൾ, ഹീലിയം ബലൂൺ എന്നിവയും വഹിച്ചുകൊണ്ട് ബെന്നി പോളും വന്നെത്തിയത് വേദിക്കു ഉത്സവച്ഛായ പ്രദാനം ചെയ്തു. പരിശീലനത്തിനായി എത്തിച്ചേർന്ന ടീം നൊസ്റ്റാൾജിയ പരിശീലനം തത്കാലം മാറ്റിവെച്ചു അലങ്കാരസജീകരണങ്ങൾക്കും സമയം കണ്ടെത്തി. അപ്പോഴേക്കും നിശ്ശബ്ദനായി കിരൺ ശബ്ദവും വെളിച്ചവും ക്രമീകരിച്ചു തുടങ്ങിയിരുന്നു. ഒരു കളരിയഭ്യാസിയെപോലെ പലകാലത്തിൽ ചുവടുകൾ വെച്ച് ഇടതുമാറി വലതുമാറി പ്രധാന ഹാളിലും, ഊട്ടുപുരക്ക് അകത്തും പുറത്തും ക്രമീകരങ്ങൾ ഒരുക്കുന്നതും നിർദേശങ്ങൾ നൽകുന്നതും ചുക്കാൻ പിടിക്കുന്നതുമായ ഉറുമീസ് വാളൂരാന്റെ പ്രകടന കാണേണ്ട കാഴ്ചതന്നെ. ഹാളിൽ കസേരകൾ പെട്ടെന്ന് തന്നെ നിറയാൻ തുടങ്ങിയതിനു പിന്നിൽ പതിവ് പോലെ ബിനോയ് ജോസഫ്, ബിനു ജോണി, ആന്റണി പൗലോസ് സഖ്യത്തിന്റെ പരിചയ സമ്പന്നതയാർന്ന കൈകൾ തന്നെയായിരുന്നു.പുതുമുഖം ആന്റോ ബേബിയും താമസിയാതെ എത്തിച്ചേർന്നു. അതിനിടെ തന്നെ പ്രധാന കാര്യക്കാരെല്ലാം എത്തിച്ചേർന്നു. പ്രവർത്തകസമിതി ആധ്യക്ഷന്റെ സൂക്ഷ്മനേത്രങ്ങൾ എല്ലായിടത്തും ഉണ്ടായിരുന്നു. ആത്മവിശ്വാസം ഏറെ പകർന്നു നൽകുന്നതാണ് ശ്രീ ഐപ്പ് ചൂണ്ടമണ്ണിലിന്റെ ശരീരഭാഷ. ശ്രി സുഭാഷ് മങ്ങാട്ടും കൂടെ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു സ്റ്റേജിൽ; ജസ്റ്റിൻ, ജെയിൻ, സോണി എന്നിവരുടെ കർട്ടൻ ക്രമീകരങ്ങളും തകൃതി. നൂതന സാങ്കേതിക വിദ്യയുടെ ചുക്കാൻ പിടിച്ചത് ഐ ടി സ്പെഷ്യലിസ്റ് , ഒരു വാചകത്തിൽ ഒരായിരം വാട്ട് ഊർജ്ജമുള്ള ശ്രി ജോൺ ബോസ്. കൂടെ സജീവ സാന്നിധ്യമായി നാളെയുടെ റോബോട്ടിക് മാസ്റ്റർ ജോ ബോസ്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നവർക്കെല്ലാം പ്രസാദ സമാനമായ കേക്ക്; വിടർന്ന പുഞ്ചിരിയോടെ നൽകിയത് ജീന ജമാൽ, നിഷ സുരേഷ്, മഞ്ജു , ഷൈലി , ബിൻസി എന്നിവർ ചേർന്നാണ്. പ്രധാന കവാടത്തിലെ ഐശ്വര്യമായി തീർന്നു ഇവരുടെ സാന്നിധ്യം. രേഷ്‌മ ഷാജുവിന്റെ; തെളിവാർന്ന, ആകര്ഷകമാർന്ന ശൈലിയിൽ ഗുരുഭൂതരേ വന്ദിച്ചും ഹാൾ സംവിധാനങ്ങൾ വിശദീകരിച്ചും തുടങ്ങിയ അവതരണതോടെയാണ് ചൈത്രം 2017 ന്റെ യവനികയുയർന്നത് . നിറഞ്ഞ സദസ്സ് അതിനു സാക്ഷ്യം വഹിച്ചു പൂരം നഗരിയിലെ പ്രദർശനത്തിന്റെ കേളികൊട്ട് ഉയരുന്ന പ്രതീതി ജനിപ്പിച്ച അവതരണ ശൈലി പ്രശംസനീയം തന്നെ. കിരണിന്റെ സ്വരസാന്ദ്രമായ പ്രാര്ഥനാലാപനം ശംഖുനാദം കണക്കെ പ്രേക്ഷക മനസിലും കാതുകളിലും അലിഞ്ഞു ചേർന്നു. തുടർച്ചയെന്നോണം ദിയ ബൈജുവിന്റെ കോകില നാദം സദസിനെ തഴുകി. സാമ്പത്തീക പിന്തുണ നൽകിയ ഹർപാൽ അലുവാലിയ അല്പം ദീർഘമായി തന്നെ വിവരണം നടത്തിയപ്പോൾ , സദസ്സ് ക്ഷമയോടെ കേൾവിക്കാരായി ഇരുന്നു. ഒരു ഉണർത്തുപാട്ടുപോലെ ബീതോവാൻ സിംഫനീസ് തുടർന്നെത്തിയത് സദസ്സിനു ഉണർവേകി , ജോ ബോസ് ആൻഡ് ജൂലിയ ബോസ് ആണ് ഉപകരണ സംഗീതം പ്രദാനം ചെയ്തത്. രാധ കൃഷണ ഡാൻസുമായി കുരുന്നുകളായ ശ്രെയസ് , ശ്രീനിതിയും വേദിയിലെത്തി അമ്പാടിക്കണ്ണന്റെ കുസൃതികൾ അവതരിപ്പിച്ചു. ഡെന്നിസ് സിറിയക് ഹിന്ദി ഗാനത്തിലൂടെ സദസിന്നെ കയ്യിലെടുത്തു. ക്രിസെന്റോ വയലിനിൽ ഈണം പകർന്നു ഒരു പുതു തലമുറയുടെ വരവറിയിച്ചു. വളർന്നു വരുന്ന കലാകാരൻ മാരെ സദസ് അതെ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ട് പക്വത തെളിയിച്ചു. പൂര ദിവസം രാവിലെ ചെറു പൂരങ്ങൾ വന്നു വടക്കു നാഥനെ വണങ്ങി ഉച്ചയോടെ പ്രധാന പങ്കാളികൾക്ക് വഴിമാറി കൊടുക്കുന്ന പോലെയായിരുന്നു കുരുന്നുകൾ ആദ്യ പകുതി മുഴുമിപ്പിച്ചത് . അതേ സമയം പാചകപുരയിലെ ഒരുക്കങ്ങൾക്ക് വേഗതയേറുകയായിരുന്നു. കൂപ്പൺ വിതരണ കേന്ദ്രം , ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവയൊക്കെ വളരെ നേരത്തെ തന്നെ അലങ്കരിച്ചു ക്രമീകരിച്ചിരുന്നു . ബിനു വി ജോണി യുടെ സ്വാഗത പ്രസംഗത്തോടെ ഔപചാരിക പരിപാടികളുടെ തുടക്കമായി ! അർത്ഥഗർഭമായ ഒരു തകർപ്പൻ പ്രസംഗമായിരുന്നു അധ്യക്ഷൻ ശ്രീ ഐപ്പ് ചൂണ്ടമണ്ണിലിന്റേതു. MAP ന്റെ കഴിഞ്ഞകാല പ്രവർത്തന ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം നൽകിയ തന്റെ പ്രസംഗം ; നേതൃത്വത്തിലേക്ക് കടന്നുവരാൻ കഴിവും സമയവും താല്പര്യവുമുള്ള വ്യക്തികളെ സ്വാഗതം ചെയ്തുകൊണ്ടാണ് അവസാനിപ്പിച്ചത്. മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തത് MLC ഡോ. ബിൽ ലീഡ്‌ബെറ്റെർ ആയിരുന്നു.. ഇന്ത്യ ചരിത്രവും മലയാളീകുടിയേറ്റ ചരിത്രവും അവരുടെ ആവശ്യങ്ങളെക്കുറിച്ചുമുള്ള ഒരു അവബോധത്തിൽ നിന്നാണ് ഡോ. ലീഡ്‌ബെറ്റെർ തന്റെ പ്രസംഗം ചിട്ടപ്പെടുത്തിയത്. ശേഷം നിലവിളക്കു കൊളുത്തി ആഘോഷങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം അദ്ദേഹം നിർവഹിച്ചു. തത്സമയം കേരളാ സാരിയുടെ കണ്ണചിപ്പിക്കുന്ന പ്രഭയാൽ സുസ്മേര വദനകളായി മാപ് മഹിളാവിഭാഗം ശ്രിമതി അപര്ണസുഭാഷ്, സിലി ആന്റണി, ഷൈലി ഉർമീസ്, ജീന ജമാൾ ,നിഷ സുരേഷ് മഞ്ജു, ബീന, എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണവിതരണ സ്റ്റാളുകൾക്കുമുന്നിൽ തലയെടുപ്പോടെ നിരന്നു നിന്നപ്പോൾ; തെക്കോട്ടിറക്കം കഴിഞ്ഞു ശക്തൻ തമ്പുരാനെ വന്ദിച്ചു വടക്കുന്നാഥനു അഭിമുഖമായി പറേമേക്കാവില്ലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്മാരെ അനുസ്മരിപ്പിച്ചു ഇങ്ങു വേദിയിൽ അമ്പാടിക്കണ്ണനെ അനുസ്മരിപ്പിക്കുന്ന കാര്മേഘവർണത്തോടു സാദൃശ്യമുള്ള ഇരുണ്ടു ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത പുള്ളികളോടുകൂടിയ ഷർട്ടും കേരളമുണ്ടും ധരിച്ചു തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ കരിവീരന്മാർ കണക്കെ MAP പ്രവർത്തക സമിതി നിലയുറപ്പിച്ചത് വരാനിരിക്കുന്ന വർണാഭമായ കുടമാറ്റങ്ങളുടെ , നിറങ്ങളുടെ ശബ്ദഘോഷങ്ങളുടെ ആരവാരവങ്ങളുടെ രാവായിരിക്കുമെന്ന സൂചന നൽകി. വേദിയിലേക്ക് തുടർന്ന് , ഗുരുവായൂർ കേശവനെപോലെ ഗാംഭീര്യത്തോടെ, തലയെടുപ്പോടെ ഉറച്ച പദചലനങ്ങളോടെ ആനയിക്കപ്പെട്ടത് MAP ന്റെ സ്ഥാപകനും കർമ്മ ധീരനുംമായ ശ്രീ സുഭാഷ് മങ്ങാട്ട് ആയിരുന്നു. സ്ഥാപക പ്രസിഡന്റ്, ആജീവനാന്ത രക്ഷാധികാരി എന്നീ നിലകളിൽ മാപ്പിന്റെ അവിഭാജ്യ ഘടകമായ ശ്രീ സുഭാഷിനെ സ്മാരക ഫലകം നൽകി ആദിരിക്കുന്നതിനായാണ് വേദിയിലേക്ക് ക്ഷണിച്ചത്. MLC ഡോ ബിൽ സ്മാരക ഫലകം നൽകിയപ്പോൾ ശ്രീ സുഭാഷിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ മാപ്പിന്റെ പത്തുവര്ഷകാല പ്രവർത്തനങ്ങളുടെ ഒളിമ തെളിഞ്ഞു കാണാമായിരുന്നു. അന്യദേശത്തു പ്രവാസജീവിതത്തിനായി എത്തിപ്പെട്ടവർക്കു , അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു, അരി മുതൽ, യാത്രാ, താമസ സൗകര്യങ്ങൾ യഥേഷ്ടം ചെയ്തുകൊടുത്ത സംതൃപ്‍തിയുടെ മന്ദഹാസം . ഇതേ മന്ദഹാസം തൃശൂർ എം ഓ റോഡിൽ വടക്കുനാഥന് അഭിമുഖമായി നിൽക്കുന്ന, പ്രജാ സേവന തല്പരനായിരുന്ന ശക്തൻ തമ്പുരാന്റെ മുഖത്തും നമുക്ക് ദർശിക്കാം , ഗുരുദക്ഷിണ പോലെ മുൻകാല പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങാണു ശേഷം വേദിയിൽ നടന്നത്. സ്മാരക ഫലകങ്ങൾ നൽകി സന്നിഹിതരായിരുന്നവരെ സമാദരിച്ചു . സ്വരരാഗ 2017 ഗാനമത്‌സര വിജയികൾക്കുള്ള സുവർണ്ണ പാരിതോഷിങ്കങ്ങളും ആ വേദിയിൽ വെച്ച് വിതരണം ചെയ്തു. തട്ടകത്തെ ഭഗവതിമാർ വടക്കുന്നാഥനെ വന്നു വണങ്ങുംപോലെ ഇതര സംഘടന നേതൃത്വം ചടങ്ങിനെത്തി ആശംസകൾ അർപ്പിച്ചു. MAWA പ്രസിഡണ്ട് ശ്രിമതി സൂസി തോമസ്; 'ചൈത്രം' എന്നപേരിന്റെ മഹത്വം പോലെ വസന്തപൂരിതമാകട്ടെ മാപ്പിന്റെ വരുംകാല വർഷങ്ങൾ എന്ന് ആശംസിച്ചു. കർമ്മനിരതരായ പ്രവർത്തകസമിതിയന്ഗങ്ങളെ പ്രശം സിച്ചും, തുടർന്നും പരസ്പരസഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുമാണ് KCA പ്രസിഡന്റ് ശ്രീ ഷിജിത് രവീന്ദ്രൻ തന്റെ ആശംസാപ്രസംഗം നടത്തിയത്. പ്യൂമ പ്രസിഡന്റ് തോമസ് ഡാനിയേലാകട്ടെ നിശ്ചയദാർഢ്യത്തിന്റെ വിജയത്തെ പ്രോത്സാഹിപ്പിച്ചും, അഭിനദനങ്ങൾ അർപ്പിച്ചുമാണ് പ്രസംഗം നടത്തിയത്. തുടർന്ന് വേദിയുടെ അവതരണ ചുമതല ജസ്റ്റിൻ പള്ളിയാൻ ഹിൽഡാ ജോസഫ് എന്നിവർ ഏറ്റെടുത്തു. കലയുടെ കളിവിളക്കുകൾ കൂടുതൽ ശോഭനമായി ജ്വലിച്ചു തുടങ്ങി . നടന വൈഭവത്തിന്റെ ഭരതനാട്യം വേദിയിൽ വരാനിരിക്കുന്ന കലാവൈഭവത്തിന്റെ നാന്ദിയായി മാറി. സിനി അരുണും പുത്രി ഐശ്വര്യ അരുണും അരങ്ങു നിറഞ്ഞാടി. പ്രശസ്തയായ ഷീബ അയ്യപ്പൻറെ ഗാനം വേദിയെ തഴുകിയെത്തി വിടരുന്ന മൊട്ടുകളുടെ ഫാഷൻ ഷോ യായിരുന്നു വേദിയിലെ അടുത്തയിനം നിറങ്ങളുടെ നിലാവൊഴുകിയ നിമിഷങ്ങൾ താളഭംഗങ്ങളും ശ്രുതി ഭംഗങ്ങളും ആണ് ബാല്യത്തിന്റെ സൗന്ദര്യം. സ്വാഭാവിക ഭാവങ്ങളും രീതിയുമാണ് നിഷ്കളങ്ക ബാല്യം കാഴ്ചവെക്കേണ്ടത് അതിലാണ് സൗന്ദര്യം, അത് തന്നെയാണ് വേദിയിൽ അരങ്ങേറിയത്. ബാല്യത്തിന്റെ നിറസൗന്ദര്യം വേദിയേയും സദസിനെയും പുളകമണിയിച്ച, മനം നിറച്ച നിമിഷങ്ങൾ ...ഈ കുരുന്നുകളെ അണിയിച്ചൊരുക്കിയ സിൽവി ജോർജിനെ പ്രത്യേകം പരാമർശിക്കാതെ , അഭിനന്ദിക്കാതെ ഈ വരികൾ ഇവിടെ പൂര്ണമാവുകയില്ല. അസാമാന്യ ക്ഷമയുടെ പ്രതീകമായി വിളങ്ങുന്നു സിൽവി. ശാന്തം.. സൗമ്യം,,, 'മൈനാകം കടലിൽ നിന്നുയരുന്നുവോ' എന്ന ഭാവസാന്ദ്രമായ വരികൾ അതിലേറെ സൗന്ദര്യാത്മകമായി ഒരിളം തെന്നലാക്കി മാറ്റിയ , പെർത്തിലെ കൊച്ചു വാനമ്പാടി ടിന ബിജു ഏവരുടെയും മനം കവർന്നു. പൂരം വെടിക്കെട്ടിനെ അനുസ്മരിപ്പിക്കുമാറ് വേദിയേയും സദസിനെയും പ്രകമ്പനം കൊള്ളിച്ച് ഡാൻസ് ദിൽസേ ടീം തകർത്താടിയപ്പോൾ സദസും കൂടെ ഇളകിയാടി . അവർണ്ണനീയമാണ് നൃത്തം ഹൃദയത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള രേഷ്മ ഷാജുവിന്റെ നേതൃത്തത്തിലുള്ള ടീം ഡാൻസ് ദിൽസേ...യുടെ പ്രകടനം. ഉച്ഛസ്ഥായിയിലുള്ള രാഗങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഗായിക ടാനിയ ബിജുവിന്റെ ആലാപനം ശ്രുതിമധുരമായി ഒഴുകിയെത്തിയത് പുത്തൻ ആസ്വാദനാനുഭവം നൽകി. മാസ്മരിക പ്രകടനങ്ങൾക്ക് പേരുകേട്ട, ഗൃഹാതുരത്വത്തിന്റെ കൂട്ടുകാർ; ടീം നൊസ്റ്റാൾജിയ വേദിയിലെത്തിയപ്പോൾ കമ്പക്കെട്ടിന്റെ മൂർദ്ധന്യമാണോ ഇത് എന്ന് കാണികൾ ശങ്കിച്ച് പോയി. മാപ്പിന്റെ അഭിമാനം വാനോളം ഉയർത്തിയ ഡോണ പ്രിൻസിന്റെ നേതൃത്വത്തിലുള്ള ടീം നൊസ്റ്റാൾജിയ മാപ്പിന്റെ സ്വന്തം യൂത്ത് വിങ് ഉയരങ്ങൾ മാത്രമല്ല ഹൃദയങ്ങളും കീഴടക്കി. മാപ്പിൻറെ മുഖശ്രീയായി മാറിയ ഗാനകോകിലം ദീപാബൈജൂ കാതുകളെ കോള്മയിര്കൊള്ളിച്ച ഗാനവുമായെത്തി. ഫ്യൂഷൻ ഡാൻസുമായി കൊച്ചു കലാകാരികളായ ബ്രിന്നറ്റ് ലാസറും, ലിയാ ഷെറിനും പ്രായത്തെ വെല്ലുന്ന അതിദ്രുതഗതിയിലുള്ള നൃത്ത ചുവടുകളുമായി അരങ്ങിലെത്തി. വ്യത്യസ്ത ശൈലിയിലുള്ള ഉപകരണ സംഗീതത്തിന്റെ ധ്വനികൾക്കൊപ്പം ചുവടുവെച്ചു വിസ്മയറ്റം തീർത്ത സിനി കിരണും സംഘവും വേറിട്ട ഒരു കാഴ്‌ചയൊരുക്കി. സലിൽ സോമന്റെ ഹിന്ദിയിലുള്ള പ്രണയ ഗാനം ഏവരുടെയും ഹൃദയം തൊട്ടു തലോടി കടന്നു പോയി വെടിക്കെട്ടിനു വഴിമരുന്നിടുന്ന പോലെ അവതരണത്തിനായി വേദിയിൽ ഇടയ്ക്കിടെ ഹില്ഡയും ജസ്റ്റിന് വന്നു പോയി കൊണ്ടിരുന്നു. ഇടയ്ക്കു വെച്ച് ലേലം വിളി കടന്നുവന്നത് കാണികൾക്കു ഒരു ഇടവേളക്കു സമാനമായ അനുഭവം പ്രദാനം ചെയ്തു. തുടർന്നെത്തിയെ ഇരട്ട സുന്ദരികൾ ജിനി ജോബിമോനും എലിസിബത്ത് റോജാസും നടനമാടി മണിച്ചിത്രത്താഴ് എന്ന സിനിമയെ കാണികളുടെ ഓർമകളിലേക്ക് തിരികെയെത്തിച്ചു. കൃത്യതയുള്ള നൃത്ത ചുവടുകൾ; മിന്നിമറയുന്ന ഭാവങ്ങൾ ..വിസ്മയിച്ചു ആസ്വാദകവൃന്ദം ... കലാസ്വാദനത്തിന്റെ പാര്യമതാ. ദൃശ്യവിസ്മയങ്ങൾ ഓർമ്മകളുടെ മായാത്ത അഭ്രപാളികളിലേക്കു പകർത്തുന്ന തിരക്കിൽ ജോസഫ് ആന്റണി. പിഴവുകളില്ലത്ത ചരടുവലികളുമായി ജലപാനം പോലും സാധ്യമാകാതെ ജെയിൻ പള്ളിയാന്റെ ആത്മാർത്ഥമായ കർട്ടൻ നിയന്ത്രണം . വീണ്ടും റ്റീനയും ഡെന്നിസും ഒന്നിച്ചു വേദിയിലേക്ക് ഇപ്പോൾ നിറഞ്ഞൊഴുകിയത്; 'ഒപ്പം' എന്ന സിനിമയിലെ 'മിനുങ്ങും മിന്നാമിനുങ്ങേ 'എന്ന ഗാനം ഉയർന്നതലത്തിലെത്തിയ ബ്രേക്ക് ഡാൻസ് പെർഫോമൻസ് ജോ വാളൂരാൻ നടത്തിയപ്പോൾ എത്ര അനുഗ്രഹീതനാണ് പെർത്ത് മലയാളികൾ എന്ന് കാണികളുടെ മർമ്മരം അതെ സമയം ഊട്ടുപുരയിൽ തിക്കും തിരക്കും ഏറിവരികയായിരുന്നു. കൈ മെയ്യ് മറന്നു ഒരേതാളത്തിൽ, ഒരൊറ്റ മനസ്സോടെ അതിഗംഭീരമായി പ്രയത്നിച്ച ഒരുകൂട്ടം ആളുകൾ ..- അപർണ്ണ സുഭാഷ്, സിലി ആന്റണി ആന്റണി പൗലോസ്, ബിനു വി ജോണി, ഷാജു വാതപ്പള്ളിൽ ജോജി വര്ഗീസ്, ആന്റോ ബേബി എന്നിവർ ദോശ വിഭവങ്ങൾ തയാറാക്കി നല്കുന്നതിനുവേണ്ടി ഏറെ വിയർപ്പൊഴുക്കി.. നാളുകളേറെയായി അപർണ്ണ സുഭാഷ്, സിലി ആന്റണി എന്നിവർ ചെയ്തു വന്ന മുന്നൊരുക്കങ്ങളുടെയും അധ്വാനത്തിന്റെയും പരിസമാപ്തി. ജീന ജമാൽ, ഷൈലി ഉറുമീസ്, ബിൻസി ബെന്നി , ഷീജ ബോസ്, നിഷ സുരേഷ്, മഞ്ജു ശ്രീകുമാർ, ഷാജി ജെയ്സൺ, സൗമ്യ ബിജു, സാറ നോയൽ, രമ്യ, ജിഷ ബിജു, നിഷ റിജോ, തുടങ്ങി പതിനഞ്ചു മഹിളാരത്നങ്ങൾ വിശ്രമമില്ലാതെ സസ്യേതര വിഭവങ്ങളുടെ വിതരണത്തിനായി ശ്വാസം അടക്കിപ്പിടിച്ചു പോലും പ്രയത്നിച്ചു. ജീന ജമാലിന്റെ നേതൃത്വ പാടവംവും ആത്മാർത്ഥതയും പ്രസന്നതയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. പാചക കൂപ്പൺ വിതരണത്തിനാകട്ടെ വിശ്വസിച്ചു ചുമതലയേൽപ്പിക്കാവുന്ന യുവത്വം. കുറച്ചു കാലങ്ങളായി മാപ്പിന്റെ എല്ലാ പരിപാടികൾക്കും നിഴൽ പോലെ കൂടെ നിന്ന സഹായിച്ച കെവിൻ ജോയ് , ക്രിസ്റ്റോ, മിലൻ ജോസ്, എന്നിവർ കൂപ്പൺ വിതരത്തിൽ സജീവമായി പക്വതയോടെ നിലകൊണ്ടു. എവിടെയും ഉറുമീസ് വള്ളോരന്റെ സജീവ സാന്നിധ്യം 'വൈവിധ്യ പൂർണ്ണമാണ് MAP' എന്ന് പ്രശംസ നേടിത്തന്ന, അനേകരുടെ കൂട്ടായ്മ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന അസുലഭകാഴ്ച . നമ്പി സ്വാമി പോലും തലകുനിക്കുന്നു പാചക വൈഭവം. തിങ്ങി നിറഞ്ഞ കാണികൾ, കാര്പാര്ക്കിങ് ഏരിയയും സമീപ പ്രദേശങ്ങളും നിറഞ്ഞു കവിഞ്ഞു വാഹനങ്ങൾ. വേദിക്കരികെ ഒരുനിമിഷം പോലും നിലക്കാതെ 'സ്ലൈഡ് ഷോ', പിറകിൽ ജാഗരൂകരായി ജോൺ ബോസും അതിലേറെ ഉത്സാഹത്തോടെ ജോ ബോസ്. പൊട്ടിവിരിയുന്ന അമിട്ട് പോലെ വർണ്ണാഭമായി, വ്യത്യസ്ത ഭാവങ്ങളുമായി ചേന്ദനും സംഘവും നാടകാവതരണത്തിനായി അണിയറയിൽ നിന്ന് അരങ്ങത്തേക്ക്. മുൻവിധികൾ പൊളിച്ചെഴുതി മാപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാടകം എന്ന് തങ്കലിപികളാൽ എഴുതിച്ചേർത്തു. ഒന്നിനൊന്നു മികച്ച അഭിനയപാടവത്തോടെ എല്ലാ കഥാപാത്രങ്ങളും മത്സരിച്ചഭിനയിച്ചപ്പോൾ കാണികൾക്കു കാഴ്ചയുടെ നവ്യാനുഭൂതി ലഭ്യമായി . ഐപ്പ് , അപർണ്ണ, അഭിലാഷ്, വിപിൻ, രേഷ്മ, മേഘ്ന,ഷാജു, ജോൺ, സുഭാഷ് എന്നിവർ കഥാപാത്രങ്ങളായി വേദിയിൽ ജീവിക്കുകയായിരുന്നു. നാടകാന്തം വിടർന്ന മന്ദഹാസം; പിന്നണിയിൽ അതീവ സൂക്ഷ്മതയോടെ കിറുകൃത്യമായി നാടകം അവതരണത്തിനു പ്രയത്നിച്ച- സാക്ഷാത്കരിച്ച ഷൈനി ഷാജുവിന്റെതായിരുന്നു. നിശബ്ദ സാന്നിധ്യമാകേണ്ടി വന്ന ഒരു കർമ്മോജ്വല വനിതയുടെ , അനുഗ്രഹീത കലാ കുടുംബത്തിന്റെ നാഥയുടെ വിനയത്തിന്റെ, പക്വതയുടെ, പുഞ്ചിരി. മാപ്പ് നാടകസംഘം പിറവിയെടുക്കുമോ എന്ന് പിന്നണിയിൽ സംസാരങ്ങൾ കേട്ട് തുടങ്ങി തുടർന്ന് കലാശക്കോട്ടിനായി കിരണും സിനി കിരണും അരങ്ങത്തേക്ക് തുടർന്ന് കേട്ടത് കൂട്ടപ്പൊരിച്ചിലിന്റെ പ്രകമ്പനങ്ങൾ. നാദബ്രഹ്മത്താൽ വിസ്മയം തീർക്കുന്ന പഞ്ച വാദ്യത്തിന്റെയും, പാണ്ടി പഞ്ചാരിയുടെയും താളമേളങ്ങൾക്കൊപ്പം വാനിലുയരുന്ന കൈകൾ കണക്കെ ആൾക്കൂട്ടത്തിന്റെ ആരവമുയർന്നപ്പോൾ; പൊട്ടിത്തെറിച്ച യുവത- വേദിയും സദസ്സും കീഴടക്കി നൃത്തമാടി . വിജയ താണ്ഡവ നൃത്തം കൂടെ ചേർന്ന് വിപിനും അഭിലാഷും ആരെയും കോരിത്തരിപ്പിക്കുന്ന ആവേശോജ്ജ്വല മുഹൂർത്തങ്ങൾ. എല്ലാം മറന്നു പാട്ടിനും നൃത്തത്തിനുമൊപ്പം ഒരു സദസ്. അത്യപൂർവ കാഴ്ച ... അവസാനം ഉപചാരം ചൊല്ലൽ എന്നപോലെ ജോയിന്റ് സെക്രട്ടറി, ഷാജു വാതപ്പള്ളിലിന്റെ ശോഭനമായ നന്ദിപ്രകടനം... ദേശീയഗാനം ... പിരിഞ്ഞു പോകാൻ മനസ്സില്ലാതെ കാണികൾ .... ഇനി.. മ്മടെ ഓണത്തിന്... സെപ്റ്റംബർ രണ്ടിന് കാണാട്ടാ ... എന്ന പ്രതീക്ഷയോടെ ഏവരും വീടുകളിലേക്ക്. ചൈത്രം 2017 യവനിക പതിയെ താഴ്ന്നു ....

എന്ന്, ജനറൽ കൺവീനർ

ഷാജു ഫ്രാൻസിസ്

Tags:

Featured Posts
Recent Posts
Search By Tags
Follow Us
  • Facebook Classic
  • Twitter Classic
  • Google Classic
bottom of page